കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി, കരൂഞ്ഞി മേഖലയില്‍ നാട്ടുകാരെ വലച്ച് പെട്രോള്‍ മോഷ്ടാക്കള്‍. രാവിലെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോഴും പലര്‍ക്കും പണി കിട്ടുന്നത്.
കൊടുവള്ളി കരൂഞ്ഞി മേഖലയിലാണ് പെട്രോള്‍ മോഷ്ടാക്കള്‍ വിലസുന്നത്. സിസിടിവി ദൃശ്യങ്ങളിലെ സൂചന പ്രകാരം യുവാക്കളാണ് പെട്രോള്‍ മോഷ്ടക്കള്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്, വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ഇന്ധന വില കുതിക്കുന്നതിനാല്‍, കരിച്ചന്തയില്‍ പെട്രോള്‍ വിറ്റ് കാശാക്കുകയാണ് കള്ളന്മാരുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറയുന്നു. ആറ് വീടുകളില്‍ നിലവില്‍ മോഷണം നടന്നു.
Discussion about this post