രണ്ടര ദശാബ്ദക്കാലമായി സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് നിറ സാന്നിധ്യമായിരുന്ന വനിത ഫാഷന്‍ ജ്വല്ലറിയുടെ പുതിയ സംരംഭമായ ‘വനിത വെഡ്ഡിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടിമാരായ രജിഷ വിജയന്, അനു സിത്താര എന്നിവര്‍ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ ഷോറൂമിന്റെ ഉദ്ഘാടനം കൊല്ലം എംപി NK പ്രേമചന്ദ്രന് നിര്‍വഹിച്ചു.
ജെന്റ്സ് ഷോറൂമിന്റെ ഉദ്ഘാടനം ചാത്തന്നൂര്‍ MLA GS ജയലാലും, ബ്രൈഡല്‍ കളക്ഷന്‍സിന്റെ ഉദ്ഘാടനം ഇരവിപുരം MLA M. നൗഷാദും നിര്‍വഹിച്ചു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് M. ഷീല, വാര്‍ഡ് മെമ്പര്‍ നദീറ കൊച്ചസ്റ്റന് എന്നിവര്‍ സന്നിഹിതരായിരുന്നു.
35000 sqrft വിസ്തൃതിയിലുള്ള അതിവിശാലമായ ഷോറൂമില്‍ വിവാഹ പട്ടുസാരികളുടെ അതിവിപുലശേഖരവും ബ്രൈഡല്‍ ലഹങ്കകള്‍, വെഡ്ഡിംഗ് കളക്ഷന്‍സ്, ബ്രൈഡല്‍ കളക്ഷന്‍സ്, വിമന്‍സ് കളക്ഷന്‍സ്, മെന്‍സ് കളക്ഷന്‍സ്, കിഡ്സ് കളക്ഷന്‍സ്, യങ് മെന്‍സ് കളക്ഷന്‍സ്, ഗോള്‍ഡ് & ഡയമണ്ട്സ് എന്നിവക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.സമ്മാനകൂപ്പൺ പൂരിപ്പിച്ചിട്ടവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്ക് – ഒന്നാം സമ്മാനമായി ഒരു ഹീറോ മാസ്്ട്രോ സ്കൂട്ടറും രണ്ടാം സമ്മാനം 10 പേര്‍ക്ക് 2000 രൂപയുടെ ക്യാഷ് വൗച്ചറും മൂന്നാം സമ്മാനം 10 പേര്‍ക്ക് ആയിരം രൂപയുടെ ക്യാഷ് വൗച്ചറും നൽകി
Discussion about this post