ആലപ്പുഴ: രണ്ടു ദിവസം മുന്‍പു കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പില്‍ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനോടു ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. പുന്നപ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധരും പരിശോധിച്ചു. കഴിഞ്ഞ 30ന് പുലര്‍ച്ചെ മുതലാണ് ജെസിയെ കാണാതായത്.
Discussion about this post