1000 രൂപയ്ക്ക് 68 സെന്റ് സ്ഥലം നറുക്കെടുപ്പിലൂടെ നിങ്ങള്‍ക്ക സ്വന്തമാക്കാം. ഇതൊരു പരസ്യബോര്‍ഡാണ്. പുതുക്കാട് കല്ലൂര്‍ നായരങ്ങാടി തുണിയമ്പ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണു ഇങ്ങനയൊരു പരസ്യബോര്‍ഡ് വെച്ചിരിക്കുന്നത്. പരസ്യം കണ്ടവരെല്ലാം അന്തംവിട്ടു. എന്താണ് സംഭവമെന്നല്ലേ..
4 വര്‍ഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലയ്ക്കു ഭൂമി വില്ക്കാന് കഴിയാതെ വന്നതോടെയാണ് ഈ ദമ്പതികള്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് ഒരുങ്ങിയത്. 1000 രൂപ മുടക്കി കൂപ്പണ്‍ എടുക്കുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഭൂമി സൗജന്യമായി നല്‍കുമെന്നാണു വാഗ്ദാനം.
കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണു ഭൂമി വില്ക്കാന് ഇവരെ പ്രേരിപ്പിച്ചത്. പ്രളയവും കോവിഡുമെല്ലാം കാരണമാണ് സ്ഥലം വില്‍ക്കാനുള്ള ശ്രമം നടക്കാതായത്. വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച ചിലര്‍ ന്യായവില പോലും വാഗ്ദാനം ചെയ്തില്ല. ഇതോടെയാണ് കൂപ്പണ്‍ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറിയാലോ എന്ന ആലോചിച്ചത്. ഇക്കാര്യം വക്കീലിനോട് പറഞ്ഞു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്നങ്ങള്‍ വക്കീല്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിച്ചു.
ഓഗസ്റ്റ് 15ന് നായരങ്ങാടിയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാര്മെന്റ്സില് നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പില്‍ ഭൂമി ലഭിക്കുന്നയാള്‍ റജിസ്ട്രേഷന് ചെലവുകള്‍ വഹിക്കേണ്ടിവരും. എന്തെങ്കിലും കാരണവശാല്‍ നറുക്കെടുപ്പു മുടങ്ങിയാല്‍ മറ്റൊരു തീയതിയിലേക്കു മാറ്റും. സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ കൂപ്പണിന്റെ പണം തിരിച്ചുനല്‍കുമെന്നാണ് ദമ്പതികള്‍ പറയുന്നത്.
Discussion about this post