മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അയല്‍വാസിയായ പത്തൊമ്പതുകാരന് അറസ്റ്റില്‍. കുട്ടിയെ കൊടുങ്ങല്ലൂരില്‍നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഷിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി മുന്നാക്കല്‍ എം ആര് അപ്പാര്‍ട്ടമെന്റിലെ താമസക്കാരായ നവാസ് – അഫീല ദമ്പതികളുടെ മകനായ മുഹമ്മദ് ഹര്‍ഹാനെയാണ് കഴിഞ്ഞ ദിവസം രാവിലെ കൊടുങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷിനാസ് അയല്‍വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനു പരാതി നല്‍കിയത്. അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷിനാസിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
Discussion about this post