കോഴിക്കോട്: മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച യുവതിയെയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമം. വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്.
പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ഇരുമ്പ് ഗോവണി വഴി മുകളിലെ നിലയില്‍ എത്തുകയും വാതില്‍ പൊളിച്ച് അകത്ത് കയറി വീടിനുള്ളില്‍ തീയിടാന്‍ ശ്രമിക്കുകയുമായിരുന്നു.
വീടിനുള്ളില്‍ ബഹളമായതിന് പിന്നാലെ പുറത്തെത്തിയ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നത്.
ആക്രമണ ശ്രമത്തിനിടെ യുവതിക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രത്്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് ഇയാളുടെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Discussion about this post