കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കഴിഞ്ഞ ദിവസം കെറെയില്‍ അധികൃതര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. കെ-റെയില്‍ അധികൃതര്‍ സ്ഥാപിച്ച മൂന്ന് കല്ലുകളാണ് ഇന്നലെ രാത്രി തന്നെ ആരോ പിഴുതെറിഞ്ഞത്. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് കല്ലുകള്‍ പിഴുതുമാറ്റിയത്.
കോട്ടയം ജില്ലാ അതിര്‍ത്തിയായ മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടാന്‍ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ കല്ലിടലിനെതിരെ പ്രതിഷേധം അരങ്ങേറിയതോടെ പൊലീസ് ലാത്തി വീശി. ഇതോടെ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റു. പ്രതിഷേധം നടന്ന പ്രദേശത്തുനിന്നു നാട്ടുകാര്‍ പോയ ശേഷം ഉദ്യോഗസ്ഥര്‍ കല്ലിട്ടത്.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.
Discussion about this post