കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
സമരക്കാരോടുള്ള പോലിസിന്റെ ഇടപെടല്‍ സ്ഥലത്ത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.കല്ലിടല്‍ തടയാന്‍ ശ്രമിച്ച സ്ത്രീകളെ പോലീസ് വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മനുഷ്യശൃംഖല തീര്‍ത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
Discussion about this post