ആലപ്പുഴ: പത്തടിയിലധികം ഉയരമുള്ള ഒരു ട്രോഫി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു ട്രോഫിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആലപ്പുഴ ജില്ലയിലെ അരീപ്പറമ്പിലെ ക്രിക്കറ്റ് മോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ വമ്പന്‍ ട്രോഫിയുടെ ആശയത്തിന് പിന്നില്‍. അടുത്ത ദിവസം ഇവിടെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ഈ വമ്പന്‍ ട്രോഫിയും സ്വന്തമാക്കാം.
മൂന്ന് ഭാഗങ്ങളായിട്ടുള്ളതാണ് ഈ ട്രോഫി. ഇളക്കി മാറ്റാവുന്നതാണ് ഈ മൂന്ന് ഭാഗങ്ങളും. ഈ ട്രോഫി എടുത്തുയര്‍ത്താന്‍ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും വേണം. ചെത്തിക്കാട്ട് സിവി ബ്രദേഴ്സ് ആണ് ഈ ട്രോഫി സ്പോണ്സര് ചെയ്തിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയായ ജയിംസ് എന്നയാളാണ് ഈ ട്രോഫി നിര്‍മ്മിച്ചു നല്‍കിയത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സൗത്ത് പഞ്ചായത്തില്‍ അരീപ്പറമ്പ് സ്കൂളിന് സമീപമാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്.
പതിനൊന്നാമത്തെ തവണയാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.മാര്‍ച്ച് 12 , 13 തീയതികളിലായിട്ടാണ് ടൂര്‍ണമെന്റ് നടത്തുന്നത്. എല്ലാ വര്‍ഷവും മറ്റ് കലാപരിപാടികള്‍ ഉള്‍പ്പെടെയായിരുന്നു ഈ മത്സരം നടത്തിയിരുന്നത്. കോവിഡ് വ്യാപനത്തോടെ എല്ലാം നിര്‍ത്തേണ്ടി വന്നതായിരുന്നു.
Discussion about this post