തിരുവനന്തപുരം: ട്രെയിനിറങ്ങുന്നതിനിടെ കാല്‍തെറ്റി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടത് അദ്ഭുതകരമായി. റെയില്‍വെ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന് രക്ഷിച്ചത്.
തമിഴ്നാട് സ്വദേശികളായ സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകളാണ് റിയശ്രീ. മധുര – പുനലൂര്‍ പാസഞ്ചറില്‍ മധുരയില്‍ നിന്നു വര്‍ക്കല കാണാനെത്തിയതായിരുന്നു കുട്ടിയും കുടുംബവും.ഇതിനിടെ കുട്ടി അബദ്ധത്തില്‍ കാല് വഴുതി വീഴുകയായിരുന്നു.
മാതാപിതാക്കളുടെ നിലവിളി കേട്ടാണ് പൊലീസ് ഓടിയെത്തിയത്. പൊലീസുകാര്‍ തന്നെ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മൂക്കിന് ചെറിയ പരിക്കുണ്ട്. പൊലീസ് ഓഫീസര്‍മാര്‍ക്കൊപ്പം സ്റ്റേഷന് മാനേജരും സ്റ്റാഫും രക്ഷാദൗത്യത്തിനെത്തി.
Discussion about this post