ഒരേ സ്ഥലത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവലയിലാണ് ഈ അപകടങ്ങള്‍ നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ സ്ഥലത്തു തന്നെയാണ് വ്യാഴാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് കൂടി മരിച്ചത്. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച അപകടം നടന്നതിന് 100 മീറ്റര്‍ മാറിയാണ് ഇന്നും അപകടമുണ്ടായത്. ഇന്നുണ്ടായ അപകടത്തില്‍ സഹോദരിമാരായ മീനാക്ഷി അമ്മാള്‍, ഭാഗ്യലക്ഷ്മി എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. പാലായില്‍ നിന്നും ആലുവയ്ക്ക് പോകുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ചങ്ങനാശ്ശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള (60) എന്നിവരാണ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവിനെ കൂട്ടാനെത്തിയതായിരുന്നു ഇവര്‍. അപകടത്തില്‍ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍, സഹോദരനും ചങ്ങനാശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി.പി. അനില്‍കുമാറിനും പരിക്കേറ്റു.
Discussion about this post