ശ്രീമൂലനഗരം: ഡ്രൈവറില്ലാത്ത സമയത്ത് തനിയെ നീങ്ങിയ ബസ് ബ്രേക്ക് ചവിട്ടിനിര്ത്തിച്ച് വന്‍ അപകടം ഒഴിവാക്കി ഹീറോയായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരനായ ആദിത്യന് രാജേഷ്. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ ആദിത്യന്റെ ഇടപെടല്‍ രക്ഷപ്പെടുത്തിയത് ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ്.
ഡ്രൈവര്‍ ഇല്ലാത്ത ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്ന ആദിത്യന് ചെയ്തത്. സ്കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം.
വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ഈ സമയം ബസില്‍ എത്തിയിരുന്നില്ല. ഈ സമയത്ത് ഗിയര്‍ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങിതുടങ്ങി. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഭയന്ന് കരയാന്‍ തുടങ്ങി. ഇതിനിടെയാണ് ആദിത്യന്റെ ഇടപെടല്‍.
ആദിത്യന്റെ അമ്മവന് ടോറസ് ലോറി എടുക്കുന്നതാണ്. അതിനാല്‍ തന്നെ ലോറിയില്‍ ഇടയ്ക്ക് കയറുന്ന ആദിത്യന് ഡ്രൈവിംഗിനെ കുറിച്ചെല്ലാം അറിവുണ്ടായിരുന്നു. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്.
Discussion about this post