തൃശൂര്‍: കുതിരാന്‍ ദേശീയപാതയിലെ രണ്ടാം ടണല്‍ ഭാഗികമായി തുറന്നു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് രണട്ാം തുരങ്കം വഴി കടത്തിവിടുക.
ആദ്യ തുരങ്കത്തേക്കാള്‍ 10 മീറ്റര്‍ നീളം കൂടുതലുള്ളതാണ് രണ്ടാം ടണല്‍. 972 മീറ്റര്‍ ആണ് ടണലിന്റെ നീളം.
ഏപ്രില്‍ മുതല്‍ തുരങ്കം പൂര്‍ണമായും തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കം പൂര്‍ണമായി തുറക്കാതെ ടോള്‍പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post