കോട്ടയം: ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് ഒരു പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന് കേടുപാട് സംഭവിച്ചു. വള്ളിക്കാട് കുരിശുമലയിലാണ് സംഭവം. ക്യാന്‍സര്‍ രോഗിയുടെ ഏക വരുമാന മാര്‍ഗമായിരുന്നു വര്‍ക്ക് ഷോപ്പിനാണ് ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് കേടുപാടുകള്‍ സംഭവിച്ചത്. നാവികസേനയുടെ ഹെലികോപ്ടര്‍ ആണെന്ന് സ്ഥിരീകരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുരിശുമല സ്വദേശി കുഞ്ഞുമോന് എന്നയാളുടെ പെയിന്റിംഗ് വര്‍ക്ക് ഷോപ്പാണ് പൂര്‍ണമായും നശിച്ചത്. ഹെലികോപ്റ്റര്‍ അഞ്ച് മിനിറ്റോളം തന്റെ വീടിന് മുകളില്‍ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് കുഞ്ഞുമോനും കുടുംബവും പറയുന്നത്.
നാവികസേനയുടെ സിഎ ചാര്‍ലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്നാണ് ജില്ലാ ഭരണകൂടത്തോട് നാവികസേന നല്കിയ വിശദീകരണം. എന്തിനാണ് ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തില്‍ ഇത് വരെ വിശദീകരണമില്ല.
Discussion about this post