കൊച്ചി: ഇടപ്പള്ളി സിഗ്നല്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ബ്രേക്ക് നഷ്ടമായ കെഎസ്ആര്‍ടിസി ബസ് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അടക്കം മൂന്ന് വാഹനങ്ങളില്‍ ചെന്ന് ഇടിക്കുകയായിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Discussion about this post