തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം. ഇന്നലെ രാത്രിയാണ് ഭൂചലനമുണ്ടായത്. ചില വീടുകള്‍ക്ക് വിള്ളല്‍ വീണു.
തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിന്‍കടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്.
കള്ളിക്കാട് ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീഴുകയും ടി വിയുടെ മുകളിലിരുന്ന ഫോട്ടോയും ട്രോഫികളും താഴെ വീണ് പൊട്ടുകയും ചെയ്തു.
പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post