കൊല്ലം: പരവൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂര്‍ സ്വദേശിനി ഷംനയാണ് പോലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഷംന സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
Discussion about this post