കണ്ണൂര്‍ : സ്വത്തിന് വേണ്ടി അമ്മയെ മക്കള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ മാതമംഗലം പേരൂരിലെ മീനാക്ഷിയമ്മയ്ക്ക് നേരെയാണ് മക്കളുടെ ക്രൂരത.
നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.
കഴിഞ്ഞ 15ാം തീയതിയായിരുന്നു സംഭവം. 93കാരിയായ മീനാക്ഷിയമ്മയ്ക്ക് പത്ത് മക്കളാണുള്ളത്. ഇതില്‍ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കൈ പിടിച്ചു തിരിച്ചും. കാലില്‍ ചവിട്ടിപിടിച്ചും, നെഞ്ചില്‍ പിടിച്ച് തള്ളിയുമൊക്കെയായിരുന്നു ഉപദ്രവം. എന്നിട്ടും ഒപ്പിടാന്‍ തയ്യാറാകാതിരുന്നപ്പോള്‍ അസഭ്യം പറഞ്ഞും ബലമായി കൈ പിടിച്ചും ഒപ്പിടുവിക്കുകയായിരുന്നു. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കോഡ് ചെയ്തത്. സംഭവത്തില്‍ രവീന്ദ്രന്, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.
Discussion about this post