തൃശൂര്‍: തൃശൂര്‍ പെരിഞ്ചേരിയില്‍ ബംഗാളി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകന്. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് (40) ആണ് കൊല്ലപ്പെട്ടത്.
പെരിഞ്ചേരിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി രേഷ്ടമയെ ചോദ്യം ചെയ്തതോടെ രേഷ്മ, ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. ഭര്‍ത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് മന്‍സൂറിനെ തലയ്ക്ക് അടിച്ചു കൊന്നുവെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പിന്നീട് തുടച്ചയായി നടന്ന ചോദ്യം ചെയ്യലില്‍ നിന്നാണ് കാമുകന്റെ പങ്ക് പുറത്ത് വന്നത്. മന്‍സൂര്‍ മാലിക്കിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാമുകനായ ബീരുവായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവന്‍ ശുചിമുറിയില്‍ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകില്‍ കുഴിയെടുത്ത് മൂടി.
Discussion about this post