മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോ മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന് ഉസ്മാന് (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അസന്‍ കുട്ടി, ഉസ്മാന്റെയും സഹോദരിയുമടക്കം മൂന്നു കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡി. കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
Discussion about this post