കോട്ടയം: വൈക്കത്ത് വളര്‍ത്തുപൂച്ചയെ അയല്‍വാസി വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴം സ്വദേശികളുടെ പൂച്ചക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍വാസിയായ വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശനാണ് പൂച്ചയെ വെടിവെച്ച് എന്നാണ് ചിന്നു എന്ന പൂച്ചയെ വളര്‍ത്തുന്ന രാജനും സുജാതയും പറയുന്നത്. റോഡരികില്‍ രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു പൂച്ചയെ. അയല്‍വാസി രമേശന് എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം.
രമേശന്റെ വളര്‍ത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ ഈ പൂച്ചയാണെന്നാരോപിച്ച്, ഇതില്‍ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി.
ചിന്നു പൂച്ചയുടെ ശരീരത്തില്‍ നിന്ന് പെല്ലറ്റ് നീക്കം ചെയ്തു.
Discussion about this post