ഇടുക്കി: പെരുവന്താനത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും ഇടിച്ച് 11 പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു. ദേശീയപാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം നടന്നത്.
പെരുവന്താനം അമലഗിരിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
Discussion about this post