കോഴിക്കോട്: നിയന്ത്രണം വിട്ട മില്‍ക്ക് വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബുള്ളറ്റും രണ്ട് ഓട്ടോറിക്ഷകളും തകര്‍ന്നു.
തമിഴ്നാട്ടില്‍ നിന്നും പാലുമായി വരുന്ന മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്സ് ഓട്ടോയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേര്‍ക്കും, മില്‍ക്ക് വാഹനത്തിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് അപകടകാരണമെന്നാണ് സൂചന.
Discussion about this post