ഇടുക്കി: അടിമാലിയില്‍ പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആസിഡ് ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. അടിമലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ഷീബയും അരുണും ഇഷ്ടത്തിലായിരുന്നു. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് എന്ന് അറിഞ്ഞതോടെ അരുണ്‍ പിന്മാറാന് ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. അടിമാലിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആസിഡ് ഒഴിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. അതിന് ശേഷം ഒളിവില്‍ പോയ യുവതിയെ ഇന്ന് മുരിക്കാശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തില്‍ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Discussion about this post