തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയില്‍ യുവാവിനെ കുത്തി പരിക്കേല്പിച്ച ശേഷം കവര്‍ച്ച നടത്തി. തൃശൂര്‍ സ്വദേശിയായ ജീമോനെയാണ് അക്രമി സംഘം കുത്തി പരിക്കേല്‍പ്പിച്ചത്. പണയാഭരണം ബാങ്കില്‍ നിന്ന് എടുത്തുനല്‍കുന്ന ഏജന്റാണ് ജീമോന്‍. പണയസാധനങ്ങള്‍ എടുക്കാനെന്ന വ്യാജേന എത്തിയായിരുന്നു ആക്രമണം.
വലിയമലഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ജീമോനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ജീമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീര്‍ ഉള്‍പ്പെടെ 4 പേര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
Discussion about this post