കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി സാംസി ഭവനില്‍ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. സാംസിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി കുഞ്ഞിനൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
കുണ്ടറ സ്വദേശിയായ ഭര്‍ത്താവ് വിദേശത്ത് പോയതിനു ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്.
Discussion about this post