തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ബാങ്ക് മാനേജറുടെ മൃതദേഹം ഇന്ന് വാമനപുരം നദിയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ കാനറ ബാങ്ക് മാനേജരായിരുന്ന കൂനന്‍ വേങ്ങ സ്വദേശിനി ഷെമി(49)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിപ്പുറം സമീപത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്.
ചൊവ്വാഴ്ച മുതല്‍ ഷെമിയെ കാണാനില്ലായിരുന്നു. കുടപ്പനക്കുന്നിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ കൂനന്‍ വേങ്ങയിലെ തറവാട്ടുവീട്ടിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി ഇവര്‍ താമസിച്ചിരുന്നത്.
ഫയര്‍ഫോഴ്സും വെഞ്ഞാറമൂട് പോലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post