ആലപ്പുഴ: വയോധികയെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നീരേറ്റുപുറത്താണ് സംഭവം. നീരേറ്റുപുറം കുമ്മാട്ടി കുഞ്ഞച്ചന്റെ ഭാര്യ അന്ന (75) ആണ് മരിച്ചത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീടിന്റെ മുകളിലായിരുന്നു അന്നയും മകനും താമസിച്ചിരുന്നത്. ഇന്നലെ രാത്രി മകന് ബെന്നിച്ചനോടൊപ്പം ഉറങ്ങാന്‍ കിടന്ന അന്നയെ പിന്നീട് കണ്ടെത്തിയത് വെള്ളക്കെട്ടില്‍ മരിച്ച നിലയിലായിരുന്നു.
രാത്രി ഒരു മണിയോടെ ബെന്നിച്ചന് ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്ന് സ്റ്റെപ്പ് ഇറങ്ങി വരുമ്പോള്‍ താഴെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ അന്നയെ കണ്ടെത്തുകയായിരുന്നു.
Discussion about this post