മലപ്പുറം: വണ്ടൂര്‍ പോരൂര്‍ ഇരഞ്ഞിക്കുന്നില് കാണാതായ വയോധികനെ കണ്ടെത്തിയത് കിണറ്റില്‍ നിന്ന്. ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മര്‍ (70)നെയാണ് കിണറ്റില്‍ നിന്ന് കെണ്ടത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ആറ് മണിയോടെ വാര്‍ഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. രാവിലെ 9 മണിയോടെയാണ് സമീപത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ഉമ്മറിനെ കണ്ടെത്തിയത്.
സമീപവാസി തന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മര്‍ മൊബൈലും, ടോര്‍ച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് കരുതുന്നത്.
Discussion about this post