ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. സമര പരിപാടിക്കിടെ ബാര്‍ബര്‍മാരെ അവഹേളിച്ച സി.പി. മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. വണ്ടിപ്പെരിയാറില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു വിവാദ പരാമര്‍ശം നടത്തിയത്.
‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെ മുടിവെട്ടുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന് രംഗത്തെത്തി. തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സി.പി. മാത്യുവിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായില്ലെന്നും ബാര്‍ബര്‍മാര്‍ പറയുന്നു.
Discussion about this post