കൊല്ലം:കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ സഹപാഠികളായ യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.ഉമയനല്ലൂര്‍ വാഴപ്പള്ളി സ്വദേശിയായ 18കാരിയും കുണ്ടറ പെരുമ്പുഴ സ്വദേശി 21കാരിയെയുമാണ് കാണാതായത്.
ഫാഷന്‍ ഡിസൈനിങ്ങിന് പഠിക്കുകയാണ് ഇരുവരും.
പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. കുണ്ടറയില്‍ നിന്നും വരുന്ന കുട്ടി കൊട്ടിയത്ത് എത്തിയ ശേഷം രണ്ട് പേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും വൈകീട്ട് ആറോടെയാണ് വീട്ടില്‍ മടങ്ങിയെത്താറുള്ള ഇവര്‍ ശനിയാഴ്ച ഏറെ വൈകിയും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്കി.ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഉച്ചയോടെ ഒരുകുട്ടിയുടെ ഫോണ്‍ പ്രവര്‍ത്തന ക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണ് ലൊക്കേഷനെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇരുവരും വിവാഹിതരാണ്.
രാത്രി തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്അന്വേഷണമാരംഭിച്ചു.
Discussion about this post