തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും പിന്നാലെയാണ് വീടുകളിടിയാന് തുടങ്ങിയത്.
മൂന്നോളം വീടുകളാണ് പ്രായിമൂട് ഭാഗത്ത് മാത്രം ഇടിഞ്ഞുപോയത്. നെയ്യാറ്റിന്‍കര ടൗണില്‍ രണ്ട് വീടുകളിടിഞ്ഞു. വീട്ടുകാരെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂടാതെ ഈ പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാര്‍പ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Discussion about this post