കണ്ണൂര്‍:കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി യുവാവ്. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷാണ് തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെ ഉയര്ന്നുനില്ക്കുന്ന പാറയില്‍ ധ്യാനമിരിക്കാന്‍ പോയത്. ഇയാളെ അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷിച്ച് കരയ്ക്ക് എത്തിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. പാറയിലേക്ക് നീന്തി ചെന്ന് രാജേഷ് ധ്യാനമിരിക്കുകയായിരുന്നു. ഇത് കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ കണ്ടു. കടല്‍ ക്ഷോഭം മനസിലാക്കിയ ഇവര്‍ രാജേഷ് അപകടത്തിലാണെന്ന് കണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേന നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ കരയിലേക്ക് വരാന്‍ രാജേഷ് തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത്.
Discussion about this post