കണ്ണൂര്‍: മീനും ഇറച്ചിയും വാങ്ങിയ ശേഷം പണം കൊടുക്കാതെ മുങ്ങിയെന്ന പരാതിയുമായി വ്യാപാരികള്‍. കണ്ണൂര്‍ മമ്പറം ടൗണിലാണ് സംഭവം. വെള്ളവസ്ത്രം ധരിച്ച് മാന്യമായ പെരുമാറ്റത്തോടെ വന്ന് ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങിയ ശേഷം ഇയാള്‍ പണം നല്‍കാതെ മുങ്ങുകയായിരുന്നു എന്നാണ് വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മത്സ്യ വ്യാപാരിയില്‍ നിന്നും രണ്ട് കിലോ അയക്കൂറ വാങ്ങിയ ഇയാള്‍ ‘ഗൂഗിള്‍ പേ’ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ട് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് സാധാനങ്ങളുമായി പോയി. പോകും മുന്‍പ് ഒരു കവറില്‍ ഐസും ഇയാള്‍ വങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ തിരിച്ചുവന്നില്ല. സമാനമായ രീതിയില്‍ ഇയാള്‍ ഇറച്ചിയും വാങ്ങി. ഇവിടെയും ഗൂഗിള്‍ പേ ഉണ്ടോ. പൈസ കാറില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞ് തന്നെയാണ് മുങ്ങിയത്. പറ്റിച്ചയാളെ കണ്ടാല്‍ തിരിച്ചറിയാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
Discussion about this post