ഇരട്ടി: ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തേങ്ങയെറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരട്ടിയിലാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിയിലേക്ക് പോകുകയായിരുന്ന സെന്റ് ജൂഡ് എന്ന ബസിന് നേരെയാണ് കുരങ്ങന് തേങ്ങയെറിഞ്ഞത്. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.
പെട്ടെന്ന് ചില്ല് തകര്‍ന്നത് കണ്ട് ഭയന്ന ഡ്രൈവര്‍ പ്രകാശന് ബസ്സ് മാറ്റിനിര്‍ത്തുകയായിരുന്നു. കണ്ണൂരില്‍ പോയി ചില്ല് മാറ്റിയിട്ട ശേഷം സര്‍വീസ് തുടങ്ങി.
കൊട്ടിയൂര്‍ വനത്തില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകള്‍ ഈ ഭാഗങ്ങളില്‍ വലിയ ശല്യമാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്.
Discussion about this post