തിരുവനന്തപുരം: കിളിമാനൂര്‍ വാലഞ്ചേരി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അല്‍ഫിയ (17)യുടെ ആത്മഹത്യയ്ക്ക് കാരണം കാമുകന് ബന്ധത്തില്‍ നിന്ന് പിന്മാറിയതിനാലെന്ന് പോലീസ്. കോവിഡ് സെന്ററില്‍ വെച്ചാണ് അല്‍ഫിയയും ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ജിഷ്ണു പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇത് അല്‍ഫിയയെ തളര്‍ത്തി. തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന് അല്‍ഫിയ വാട്സാപ് സന്ദേശത്തിലൂടെ ജിഷ്ണുവിനെ അറിയിച്ചു. പക്ഷെ ജിഷ്ണു ഇക്കാര്യം ആരെയും അറിയിച്ചില്ല.
വിഷം കഴിച്ച കാര്യം അല്‍ഫി ജിഷ്ണുവിന് വാട്ട്സാപ്പ് സന്ദശം അയച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു. ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ച വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.
Discussion about this post