തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കയ്യേറ്റം ചെയ്ത് നെടുമങ്ങാട് സിഐ.എഎസ്ഐയെ കയ്യേറ്റം ചെയ്യുകയും ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എഎസ്ഐ ജവഹര്‍ ഫോര്‍ട് പോലീസില്‍ പരാതി നല്കി.
നെടുമങ്ങാട് സിഐ പഴവങ്ങാടിയില്‍ പാര്‍ക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ജവഹര്‍ ഈ വാഹനത്തിന്റെ ഫോട്ടോയെടുത്തു. ഇതുകണ്ട് സിഐ രോഷാകുലനാകുകയും എഎസ്ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകര്‍ത്തുവെന്നും എഎസ്ഐയുടെ പരാതിയിലുണ്ട്.
ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയോട് സിഐയുടെ അപമര്യാദയോടെയുള്ള പെരുമാറ്റം. പിന്നീട് ജവഹര്‍ ഫോര്‍ട്ട് പൊലീസില്‍ വിവരമറിയിക്കുകയും സ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തുകയും ചെയ്തു. സിഐ അസഭ്യം പറഞ്ഞെന്നും ജവഹറിന്റെ പരാതിയിലുണ്ട്.
Discussion about this post