കോഴിക്കോട്: ഗോവാ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന് പിള്ളയുടെ എസ്കോര്‍ട്ട് വാഹന വ്യൂഹത്തിലെ ഫയര്‍ & റസ്ക്യൂ വാഹനത്തിന് പുറകില്‍ ആംബുലന്‍സ് ഇടിച്ചു. കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലന്‍സാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ വാഹനത്തില്‍ ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെക്ക് പോകുകയായിരുന്നു ഗവര്‍ണറുടെ വാഹന വ്യൂഹം. ഫയര്‍വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് കാരണം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post