ആലപ്പുഴ: ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍ നിന്ന് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റിലാണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട മത്സ്യത്തെയാണ് കണ്ടെത്തിയത്.
ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോഴാണ് മത്സ്യത്തെ കിട്ടിയത്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) അധികൃതരെത്തി മീനിനെ പഠനാവശ്യത്തിന് കൊണ്ടുപോയി. സാധാരണ ചെങ്കല്‍ പ്രദേശത്ത് കാണപ്പെടുന്ന, മുഷി വര്‍ഗത്തില്‍പ്പെട്ട ഇത്തരം മീനുകള്‍ക്ക് കാഴ്ചയില്ലെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു.
ആദ്യ പ്രളയ ശേഷവും ഇത്തരത്തിലുള്ള ഭൂഗര്‍ഭ മത്സ്യങ്ങളെ വയനാട്ടിലെ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.
Discussion about this post