തിരുവനന്തപുരം: കിളിമാനൂര്‍ തൊളിക്കുഴിയില്‍ ബൈക്കിടിച്ച് വയോധികന് പരിക്ക്. വീഡിയോ ഷൂട്ട് ചെയ്യാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റി ബൈക്ക് വയോധികന് നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. ചാരുപാറ താഴ്വാരം വീട്ടില്‍ ഭാസ്കരപിള്ള (90) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മകളുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഭാസ്കര പിള്ളയെ അമിതവേഗതയില്‍ വന്ന ബൈക്കുകളിലൊന്ന് ഇടിച്ചിടുകയായിരുന്നു. തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ ഭാസ്കരപിള്ളയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ ഭാസ്കരപിള്ളയുടെ കുടുംബം കിളിമാനൂര്‍ പോലീസിലും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്കി. കുറ്റക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
Discussion about this post