ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. ഇവരുടെ തല സ്റ്റീല്‍ പാത്രം ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ 6 മണിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തില്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. കണ്ണിന് കാഴ്ച കുറവുള്ള ഇവര്‍ വീട്ടുകാരോട് പറയാതെ ഇറങ്ങഇ നടക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എപ്പോഴും കയ്യില്‍ രണ്ട് പാത്രങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നാകാം തലയില്‍ കുടുങ്ങിയതെന്നാണ് പോലീസ് കരുതുന്നത്.
അടുത്തുള്ള തോട്ടങ്ങളില്‍ ഇവര്‍ പണിക്ക് പോകാറുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മക്കളില്ല.
Discussion about this post