കോട്ടയം: കോട്ടയത്ത് സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയുടെ താലിമാല ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്തു. കോട്ടയം ടൗണില്‍ എം.സി റോഡിലാണ് സംഭവം. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ രണ്ടേകാല്‍ പവന് വരുന്ന മാലയാണ് സ്പോര്‍ട്സ് ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിപ്പറിച്ചെടുത്തത്. സംഭവത്തിന്റെ ദൃശ്യം സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീക്കുട്ടി ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Discussion about this post