ആലപ്പുഴ: ആലപ്പുഴ എരമല്ലൂരില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കോവിഡ് ബാധിതയായിരുന്ന കൊല്ലം തിരുമുല്ലാവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.
പുലര്‍ച്ചെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഷീലയുടെ മകന് ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. എല്ലാവര്ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
Discussion about this post