സംസ്ഥാനത്ത് അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാരുൾപ്പെട്ട സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാൻ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകും. അപേക്ഷകൾ [email protected] ൽ ഒറ്റ പി.ഡി.എഫ് ഫോർമാറ്റിൽ സ്കാൻ ചെയ്ത് സെപ്റ്റംബർ 15 നകം സമർപ്പിക്കണം. പദ്ധതി പ്രകാരം മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 0471-2347152, 0471-2347153, 0471-2347156.
Discussion about this post