കൊച്ചി: ആലുവയില്‍ ബൈക്ക് ഷോറൂമില്‍ സെക്യൂരിറ്റി ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. രണ്ട് സ്പോര്‍ട്സ് ബൈക്കുകള്‍ സംഘം കടത്തിക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ആലുവ മുട്ടത്തെ ദേശീയപാതയോരത്തെ കെടിഎം ബൈക്ക് ഷോറൂമില്‍ കവര്‍ച്ച നടന്നത്. രണ്ട് പേര് ചേര്‍ന്ന് വടിവാള്‍ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി,മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന് പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഷോറൂമില്‍ സര്‍വ്വീസ് ചെയ്യാനായി എത്തിച്ച രണ്ട് ലക്ഷം വില വരുന്ന രണ്ട് ബൈക്കുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് പേര് ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി പണം ആവശ്യപ്പെടുന്നത് കാണാം. പൊലീസും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post