കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് സിദ്ദിഖിനെ മര്‍ദ്ദിച്ചത്.
വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ദിഖിനെ യുവാവ് മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് തന്നെ ഏഴ് തവണ മര്‍ദ്ദിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post