തിരുവനന്തപുരം: കടബാധ്യത കാരണം ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രന് (54) ആണ് മരിച്ചത്. കോവിഡ് മൂലം പ്രതിസന്ധിയിലായ നിര്‍മലിന് പത്ത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് സഹോദരന് പറയുന്നു.
കോവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഉപജീവനത്തിനായി കോഴിക്കട നടത്തിവരികയായിരുന്നു നിര്‍മല്‍. ഇവിടെയാണ് നിര്‍മലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിര്‍മലിന്റെ മകളുടെ സ്വര്‍ണം വരെ പണയത്തിലായിരുന്നു. എന്നാല്‍ കടയുടെ വാടക നല്കാന് പോലും കഴിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Discussion about this post