കൊല്ലം: അഞ്ചല്‍ ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. വീട്ടിലെ കിണറിന് സമീപം കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്നായിരുന്നു പ്രതികളായ സജിനും അമ്മയും മൊഴി നല്‍കിയിരുന്നത്. ഇതനുസരിച്ച് ഇവിടെ കുഴിയെടുത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
എല്ലിന് കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന് സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്.
Discussion about this post