കൊല്ലം: ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ ഷറഫുദ്ദീന്, നിസാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 30 മുതല്‍ ഹാഷിമിനെ കാണാനില്ലായിരുന്നു. ഗള്‍ഫില്‍ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഹാഷിമിനെ ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post