ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം ടിക്ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. ടിക്ടോക് ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാന്‍ പുതിയ പങ്കാളികളെ തേടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ടിക്ടോക് പ്ലാറ്റ്ഫോം പുനഃസ്ഥാപിക്കുന്നതിനായി ബൈറ്റ്ഡാന്‍സ് ഹിരന്ദന്ദനി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യസുരക്ഷാ ഭീഷണിയുടെ പേരിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ടിക്ടോക് നിരോധിച്ചത്.
മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പ്രോജക്ടുകളുള്ള രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരില്‍ ഒന്നാണ് ഹിരന്ദന്ദനി ഗ്രൂപ്പ്. രണ്ട് കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ചൈനയുമായി സംഘര്‍ഷം തുടരുന്ന ഇന്ത്യ ടിക്ടോക് ആപ് പുനഃരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമോ എന്നത് വ്യക്തമല്ല.
Discussion about this post